ഷാര്‍ജയിലെ സ്കൂൾ വിദ്യാർഥികൾക്ക് കോവി‍ഡ് വാക്സിനേഷൻ നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ അധികൃതർ

വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർ വാക്സീനേഷൻ പൂർത്തീകരിച്ചിരിക്കണമെന്ന് നിർബന്ധമാണ്

ഷാര്‍ജയിലെ സ്കൂൾ വിദ്യാർഥികൾക്ക് കോവി‍ഡ് വാക്സിനേഷൻ നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ അധികൃതർ

ഷാര്‍ജയിലെ സ്കൂൾ വിദ്യാർഥികൾക്ക് കോവി‍ഡ് 19 വാക്സിനേഷൻ നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ അധികൃതർ അറിയിച്ചു. 12 വയസ്സിന് മുകളിലുള്ളവർ കോവിഡ് 19 പിസിആർ പരിശോധനയുട നെഗറ്റീവ് ഫലം ഹാജരാക്കിയാലേ സെപ്റ്റംബറിൽ സ്കൂൾ പ്രവേശനം അനുവദിക്കൂ. അതേസമയം, കുട്ടികൾക്ക് വാക്സീൻ നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി നിർദേശിച്ചു.

അതേസമയം, വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർ വാക്സീനേഷൻ പൂർത്തീകരിച്ചിരിക്കണമെന്ന് നിർബന്ധമാണ്. ആരോഗ്യ കാരണങ്ങളാൽ പ്രതിരോധ കുത്തിവയ്പ് നടത്താത്തവർക്ക് മാത്രമേ ഇതിൽ ഇളവ് നൽകുകയുള്ളൂ. എന്നാൽ, ഇതുസംബന്ധമായ റിപോർട് ഹാജരാക്കുകയും എല്ലാ ആഴ്ചയും പിസിആർ പരിശോധന നടത്തി നെഗറ്റീവ് സർടിഫിക്കറ്റ് കാണിക്കുകയും വേണം.

പുതിയ ജീവനക്കാർക്ക് വാക്സിനേഷന് രണ്ടു മാസത്തെ സാവകാശം നൽകും. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ 16 വയസ്സിന് മുകളിലുള്ളവരും അധ്യാപകരും ജീവനക്കാരും വാക്സീൻ രണ്ട് ഡോസും എടുക്കണമെന്ന് അറിയിച്ചിരുന്നു. അബുദാബിയിൽ 16 വയസിന് മുകളിലുള്ളവർ വാക്സീനേഷൻ പൂർത്തിയാക്കിയ ശേഷമേ സ്കൂളിൽ പ്രവേശിപ്പിക്കുകയുള്ളൂ.

Covid vaccine is not mandatory for students in Sharjah schools

COMMENTS

Wordpress (0)
Disqus ( )