Germany | രണ്ട് ഡോസ് വാക്സിൻ എടുത്ത 10827 പേർക്ക് കോവിഡ്

രണ്ട് ഡോസ് വാക്സീൻ എടുത്തിട്ടും കോവിഡ് ബാധിച്ചവരിൽ കൂടുതൽ പേരും ഫൈസർ വാക്‌സീൻ സ്വീകരിച്ചവർ

Germany | രണ്ട് ഡോസ് വാക്സിൻ എടുത്ത 10827 പേർക്ക് കോവിഡ്

കോവിഡ് വാക്‌സിൻറെ രണ്ട് ഡോസ് എടുത്തിട്ടും ജർമനിയിലെ 10827 പേർക്ക് കോവിഡ് ബാധിച്ചതായി റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യുട്ട് വ്യക്തമാക്കി. ജർമൻ സർക്കാറിന്റെ കീഴിലുള്ള സാംക്രമിക രോഗ പ്രതിരോധ ഗവേഷണ സ്ഥാപനം പറയുന്നതനുസരിച്ചു ഇതിലെ 7802 പേരും ഫൈസർ വാക്‌സീൻ എടുത്തവരാണ്. ജോൺസൺ ആൻഡ് ജോൺസൺ – 1385, അസ്ട്രസെനക – 682, മോഡേണ – 396 എന്നിങ്ങനെ മറ്റു കോവിഡ് വാക്‌സീന്‍ രണ്ട് ഡോസ് സ്വീകരിച്ചവരെയും കോവിഡ് ബാധിച്ചു.

ജർമനിയിൽ രണ്ട് ഡോസ് വാക്സീൻ എടുത്തിട്ടും കോവിഡ് ബാധിച്ചവരിൽ കൂടുതൽ പേരും ഫൈസർ വാക്‌സീൻ സ്വീകരിച്ചവർ ആണെന്നതിൽ ആശങ്കപ്പെടാനില്ലെന്നും റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. ഈ മാസം എട്ടു വരെ ജർമനിയിൽ വിതരണം ചെയ്‌ത 10 കോടി വാക്സീൻ ഡോസുകളിലെ 78 ശതമാനവും ഫൈസർ വാക്സീനാണെന്നതിന്റെ സ്വാഭാവിക അനുപാതികം മാത്രമാണിത്.

ഈ വർഷം ഫെബ്രുവരി മുതലുള്ള കണക്കാണ് റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യുട്ട് പ്രസിദ്ധികരിച്ചിരിക്കുന്നത്. ഈ കാലയളവിൽ 15.84 ലക്ഷം പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. ഇവരിലെ 0.68 ശതമാനത്തിനു മാത്രമാണ് രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തിട്ടും കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ തന്നെ കൂടുതലും ഡെൽറ്റ വകഭേദമാണ്.

ഓഗസ്റ്റ് 10 വരെയുള്ള കണക്ക് പ്രകാരം ജർമൻ ജനതയിലെ 55.6 ശതമാനവും കോവിഡ് വാക്സീന്റെ രണ്ട് ഡോസും സ്വീകരിച്ചവരാണ്. ഒരു ഡോസ് എങ്കിലും എടുത്തിട്ടുള്ളവർ 62 .7 ശതമാനവും.

covid for 10827 people who took two doses of vaccine in Germany

COMMENTS

Wordpress (0)
Disqus ( )