സൗദിയിൽ മലയാളിക്ക് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ കൊള്ള സംഘമെന്ന് സൂചന
ആഫ്രിക്കന്‍ വംശജരെന്ന് സംശയിക്കുന്ന കൊള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് വിവരം
മലപ്പുറം ഊര്‍ക്കടവ് സ്വദേശിയ്ക്ക് ജിദ്ദയിൽ വെച്ച് കുത്തേറ്റു. മലപ്പുറം സ്വദേശിയായ കുത്തിപ മുഹമ്മദലിയ്ക്കാണ് കുത്തേറ്റത്. ആഫ്രിക്കന്‍ വംശജരെന്ന് സംശയിക്കുന്ന കൊള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് വിവരം. അല്‍റായ വെള്ള കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു മുഹമ്മദലി.
ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഹമ്മദലിയുടെ നില ഭദ്രമാണെന്നാണ് വിവരം. വെള്ളം വിതരണം ചെയ്യുന്ന വാഹനത്തിലുണ്ടായിരുന്ന സഹ ജോലിക്കാരായ മലയാളി സുഹൃത്ത് വെള്ളവുമായി തൊട്ടടുത്ത കെട്ടിടത്തിലേക്ക് പോയ സമയത്താണ് ആക്രമണമുണ്ടായത്.
ആക്രമണം സംബന്ധമായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് മറ്റൊരു മലപ്പുറം സ്വദേശിയെ കൊള്ള സംഘം കുത്തിക്കൊലപ്പെടുത്തി പണം കവര്‍ന്നിരുന്നു.
Gang of robbers stabbed Malayalee in Saudi Arabia