Abu Dhabi | വ്യാജ ഇ–മെയിൽ ഐഡി ഉപയോഗിച്ച് ജോലി തട്ടിപ്പ്; കോവിഡ് കാലം മുതലെടുത്ത് ഏജന്‍റുമാർ

ഓൺലൈൻ ഇന്റർവ്യൂ, ടെലഫോണിക് ഇന്റർവ്യൂ തുടങ്ങിയ വഴിയാണ് ഏജന്റുമാർ ഉദ്യോഗാർഥികളുടെ വിശ്വാസ്യത പിടിച്ചു പറ്റുന്നത്

Abu Dhabi | വ്യാജ ഇ–മെയിൽ ഐഡി ഉപയോഗിച്ച് ജോലി തട്ടിപ്പ്; കോവിഡ് കാലം മുതലെടുത്ത് ഏജന്‍റുമാർ

Abu Dhabi | പ്രമുഖ മെഡിക്കൽ ഗ്രൂപ്പായ അഹല്യാ ഗ്രൂപ്പിന്റെ വ്യാജ ഇ–മെയിൽ ഐഡി ഉപയോഗിച്ച് ജോലി തട്ടിപ്പ്. നിരവധി പേർക്ക് പണം നഷ്ടമായതായാണ് വിവരം. ഇതിനെതിരെ നഴ്സുമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി അഹല്യാ മെഡിക്കൽ ഗ്രൂപ്പ് രംഗത്ത് വന്നു.

കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട നിരവധി ആളുകൾക്ക് ജോലി നഷ്ടപ്പെട്ടപ്പോഴാണ് അവസരം മുതലെടുത്ത് ഏജന്റുമാർ ചതിക്കുഴികളുമായി ആരോഗ്യ സ്ഥാപനങ്ങളുടെയും പേരിൽ വ്യാജ രേഖകൾ അയച്ച് തൊഴിലന്വേഷകരെ വഞ്ചിക്കാൻ മുന്നോട്ട് വന്നത്. അഹല്യാ മെഡിക്കൽ ഗ്രൂപ്പിന്റെ വ്യാജ ഇ–മെയിൽ ഐഡി മുഖേന ഇന്ത്യക്കാരായ പല തൊഴിലന്വേഷകർക്കും തൊഴിൽ കരാർ നൽകിയതായി കണ്ടെത്തി.

വ്യാജ തൊഴിൽ രേഖകൾ ലഭിച്ച ഉദ്യോഗാർഥികൾ പലരും നേരിട്ടും ഇ–മെയിൽ മുഖേനയും അഹല്യാ ഗ്രൂപ്പുമായി ബന്ധപ്പെട്ടപ്പോഴാണ് വൻ ശമ്പളം ഓഫർ ചെയ്ത രീതിയിൽ വ്യാജരേഖകളുടെ കോപ്പികൾ ശ്രദ്ധയിൽപ്പെടുന്നതെന്നും അധികൃതർ പറഞ്ഞു. ഓൺലൈൻ ഇന്റർവ്യൂ, ടെലഫോണിക് ഇന്റർവ്യൂ തുടങ്ങിയ വഴിയാണ് ഏജന്റുമാർ ഉദ്യോഗാർഥികളുടെ വിശ്വാസ്യത പിടിച്ചു പറ്റുന്നത്.

കോവിഡ് മഹാമാരിക്കാലത്ത് തൊഴിലന്വേഷകരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന ഈ തട്ടിപ്പിനെതിരെ നിയമ നടപടികളുമായ് മുന്നോട്ടു പോകുമെന്ന് അഹല്യാ ഗ്രൂപ്പ് എച്ച് ആർ വിഭാഗം അറിയിച്ചു. അഹല്യാ മെഡിക്കൽ ഗ്രൂപ്പിന് ഏതെങ്കിലും റിക്രൂട്ട്മെൻ്റ് ഏജൻസികളുമായി കരാറോ തൊഴിലവസങ്ങൾ നൽകുന്നതിന് ഫീസോ ഈടാക്കാറില്ല എന്നും ജോലി അന്വേഷകരോട് തട്ടിപ്പിനിരയാവാതെ ശ്രദ്ധിക്കണമെന്നും അറിയിച്ചു.

സംശയാസ്പദമായ ഏതെങ്കിലും തൊഴിൽ കരാറുകൾ കൈപ്പറ്റിയാൽ അഹല്യാ മെഡിക്കൽ ഗ്രൂപ്പ് അധികൃതരെ hrahalia@ahaliagroup.com എന്ന ഇമെയിൽ വഴി ബന്ധപ്പെടണം. ജോലി അന്യോഷകർക്ക് സുതാര്യമായ രീതിയിൽ തൊഴിലവസരം നൽകുക എന്നതാണ് 30 വർഷത്തിലേറെയായി ആരോഗ്യ രംഗത്ത് മുൻനിരയിൽ നിലയുറപ്പിച്ച അഹല്യാ മെഡിക്കൽ ഗ്രൂപ്പിന്റെ നയമെന്നും പറഞ്ഞു.

Job fraud using fake e-mail ID of the medical group in Abu Dhabi

COMMENTS

Wordpress (0)
Disqus ( )