UAE | ഇന്ത്യ @ 75; KMCC വെബിനാര്‍ ഇന്ന്

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്ന വെബ്ബിനാറില്‍ കോണ്‍ഗ്രസ്സ് അഖിലേന്ത്യാ നേതാവ് കപില്‍ സിബല്‍ മുഖ്യപ്രഭാഷണം നടത്തും

UAE | ഇന്ത്യ @ 75; KMCC വെബിനാര്‍ ഇന്ന്

ദുബൈ: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി യു.എ.ഇ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വെബ്ബിനാര്‍ സംഘടിക്കുന്നു. ഇന്നു വൈകുന്നേരം യു.എ.ഇ സമയം നാലുമണിക്കാണ് സൂം പ്ലാറ്റ്ഫോമിൽ ഒരുക്കുന്ന പരിപാടി. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്ന വെബ്ബിനാറില്‍ കോണ്‍ഗ്രസ്സ് അഖിലേന്ത്യാ നേതാവ് കപില്‍ സിബല്‍ മുഖ്യപ്രഭാഷണം നടത്തും.

മുഖ്യാതിഥിയായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരിയും വിശിഷ്ടാതിഥിയായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും.

സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവും രാജ്യത്തിനായി പോരാടിയ മുന്‍ഗാമികളുടെ ആത്മസമര്‍പ്പണത്തിന്റെ ഓർമ്മയും പുതുക്കുന്ന വേളയാണ് സ്വാതന്ത്ര്യ ദിനം.

രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഏകതയും നഷ്ടപ്പെടുത്താതിരിക്കാന്‍ ഓരോ വര്‍ഷവും ഇന്ത്യയുടെ ഇന്നലെകളെ ഓര്‍ത്ത് അഭിമാനം കൊള്ളുന്ന വേദികൾ ഒരുക്കാറുണ്ട് കെ.എം.സി‌.സി. ഇന്നു നടക്കുന്ന വെബ്ബിനാറിനു പുറമെ മറ്റു സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളും കെ.എം.സി.സി നാഷ്ണൽ കമ്മിറ്റി സംഘടിപ്പിന്നതായി പ്രസിഡന്റ് പുത്തൂർ റഹ്മാൻ അറിയിച്ചു.

UAE KMCC National Committee is organizing a webinar as part of the Independence Day celebrations

COMMENTS

Wordpress (0)
Disqus (0 )