Dubai | മലയാളികളുടെ നേതൃത്വത്തിൽ ആറ് കിലോമീറ്റർ സ്ഥലത്തെ മാലിന്യം നീക്കി
പുലർച്ചെ മുതൽ ഉച്ചവരെ നീണ്ട പരിപാടിയിൽ 6 കിലോമീറ്ററിലേറെ സ്ഥലം ശുചീകരിച്ചു. കുപ്പികളടക്കമുള്ള പ്ലാസ്റ്റിക് മാലിന്യ ശേഖരം നീക്കം ചെയ്തു
മലയാളികളുൾപ്പെടെ വിവിധ രാജ്യക്കാരായ സാഹസിക വിനോദ സംഘാംഗങ്ങളുടെ നേതൃത്തിൽ റാസൽഖൈമ വാദി ഷൗഖ മേഖലയിൽ ശുചീകരണ യജ്ഞം നടത്തി. ട്രക്കിങ്- ഹൈക്കിങ് സംഘമായ ഗ്രീൻ വേ അഡ്വഞ്ചേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ 20 പേർ പങ്കെടുത്തു.
പുലർച്ചെ മുതൽ ഉച്ചവരെ നീണ്ട പരിപാടിയിൽ 6 കിലോമീറ്ററിലേറെ സ്ഥലം ശുചീകരിച്ചു. കുപ്പികളടക്കമുള്ള പ്ലാസ്റ്റിക് മാലിന്യ ശേഖരം നീക്കം ചെയ്തു. ഗീവ് ബാക്ക് ടു ദ് കമ്യൂണിറ്റി എന്ന പദ്ധതിയുടെ ഭാഗമായി മലനിരകൾ, വാദികൾ, മരുഭൂമി എന്നിവിടങ്ങളിൽ മാലിന്യ നിർമാർജന യജ്ഞം തുടരുമെന്ന് നേതൃത്വം നൽകിയ മലപ്പുറം മേലാറ്റൂർ സ്വദേശി നാസർ ഹുസൈൻ പറഞ്ഞു.
മുഹമ്മദ് ഷാഫി, നൌഫൽ കാരാട്ട്, ഇജാസ്, മുനീസ്, ഹൈസൽ പസ്ട്രാന, തുടങ്ങിയവരും പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താൻ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി.
റാസൽഖൈമ, ഫുജൈറ, ഖോർഫക്കാൻ, ഹത്ത, ഷാർജ മലീഹ, അൽഐൻ ജബൽ ഹഫീത് എന്നിവിടങ്ങളിലും ഒമാനിലും സാഹസിക വിനോദ പരിപാടികൾ സംഘടിപ്പിക്കുന്ന സംഘമാണിത്. വിദേശികൾക്കടക്കം പരിശീലനവും നൽകുന്നു.
Malayalees cleaned Wadi Shawka road in Dubai
Thanks Pravasi life to support for a good initiative