ആയിരക്കണക്കിന് ജീവനക്കാരുള്ള യുഎഇയിലെ ബിസിനസ് ഗ്രൂപ്പ്; തലപ്പത്ത് ഈ മലയാളി യുവതി

ഇപ്പോൾ ആയിരക്കണക്കിന് ജീവനക്കാരുള്ള ഒരു കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായിരിക്കുകയാണ് ഹസീന നിഷാദ്

ആയിരക്കണക്കിന് ജീവനക്കാരുള്ള യുഎഇയിലെ ബിസിനസ് ഗ്രൂപ്പ്; തലപ്പത്ത് ഈ മലയാളി യുവതി

ബിരുദത്തിന് ശേഷം പ്രവാസിയായി നിഷാദ് ഹുസൈനെ വിവാഹം ചെയ്ത് 2008 ൽ യുഎഇയിൽ എത്തിയതാണ് ഹസീന നിഷാദ്. തന്റെ മൂന്ന് സഹോദരിമാരെപ്പോലെ ഒരു വീട്ടമ്മയായി തന്നെയാണ് യുഎഇയിലെ ജീവിതം ആരംഭിച്ചത്. എന്നാൽ പിന്നീട് ബിസിനസ്സ് ലോകത്തേക്ക് ചുവടുവെക്കുമെന്നും വളർന്ന് പന്തലിക്കുമെന്നും ഹസീന പോലും കരുതിയിരുന്നില്ല.

സംരംഭകനായ ഭർത്താവ് നിഷാദ് ഹുസൈന് സഹായിക്കാനായാണ് ആദ്യം ബിസിനസിലേക്ക് ഇറങ്ങിയത്. ഇപ്പോൾ ആയിരക്കണക്കിന് ജീവനക്കാരുള്ള ഒരു കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായിരിക്കുകയാണ് ഹസീന നിഷാദ്.

കേരളത്തിലെ ഒരു പരമ്പരാഗത കുടുംബത്തിൽ നിന്നുള്ള 32-കാരിയായ ഈ വനിതയാണ് ഇന്ന് വേൾഡ് സ്റ്റാർ ഹോൾഡിംഗിന്റെ തലപ്പത്ത്. ഹ്യൂമൺ റസോഴ്സ്, കരാർ, റിയൽ എസ്റ്റേറ്റ് എന്നിവയിൽ വൈവിധ്യമാർന്ന മേഖലകളിലാണ് ഇപ്പോൾ ഹസീന ബിസിനസ് നടത്തിവരുന്നത്.

“ഞാൻ ഇവിടെ വന്ന് ഇറങ്ങിയതുമുതൽ, എന്റെ ഭർത്താവിൽ നിന്ന് കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ദിവസവും കേൾക്കാറുണ്ടായിരുന്നു. ബിസിനസ്സ് മേഖലയിൽ കാര്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാമായിരുന്നു. മൂന്ന് കുട്ടികളെ വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിലും, കച്ചവടത്തിന്റെ തന്ത്രങ്ങളെക്കുറിച്ചും ഒരാൾ അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങളെക്കുറിച്ചും ധാരണ അനുദിനം വളർന്നു”, ഹസീന പറഞ്ഞു.

ബിസിനസ്സിൽ ഒരു കൈ നോക്കാൻ തന്നെ പ്രോത്സാഹിപ്പിച്ചത് ഭർത്താവ് ഹുസൈനാണെന്നും ഹസീന പറഞ്ഞു. താമസിയാതെ, ഷാർജയിലെ കമ്പനിയുടെ പ്രധാന ഓഫീസിന്റെ ചുമതല ഏറ്റെടുത്തു. അതേസമയം ഭർത്താവ് ദുബായിലും അബുദാബിയിലും ബിസിനസ് വിപുലീകരിക്കുന്നതിൽ ശ്രദ്ധിച്ചു. ഗ്രൂപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതോടൊപ്പം തൊഴിലാളികളുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രശ്നങ്ങൾക്ക് സമയോചിതമായ പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന ഒരു ബിസിനസുകാരിയുടെ ജീവിതം താമസിയാതെ താൻ ശീലിച്ചതായി ഹസീന പറഞ്ഞു.

Haseena Nishad from Kerala is now at the helm of the UAE group

COMMENTS

Wordpress (0)
Disqus (0 )