ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് സഹായം; ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ചിലവഴിച്ചത് 447 കോടി

2,61,345 പ്രവാസികൾക്കായാണ് ഇത്രയും തുക അനുവദിച്ചത്

ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് സഹായം; ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ചിലവഴിച്ചത് 447 കോടി

വിദേശത്ത് ദുരിതമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിനുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് 2014 – 2020 കാലയളവിൽ 447 കോടി രൂപ ചിലവഴിച്ചുവെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്സഭയിൽ അറിയിച്ചു. 2,61,345 പ്രവാസികൾക്കായാണ് ഇത്രയും തുക അനുവദിച്ചത്.

2020 ൽ മാത്രം 137.25 കോടി രൂപ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് ചിലവഴിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. പ്രതിസന്ധിയിലകപ്പെട്ട പ്രവാസികളെ സഹായിക്കാൻ എല്ലാ ഇന്ത്യൻ എംബസികളിലും കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് സൗകര്യം ലഭ്യമാണ്. ബജറ്റ് വിഹിതമായല്ല ഈ തുക വകയിരുത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

കേന്ദ്ര മന്ത്രിസഭയുടെ നിർദേശത്തിനും അംഗീകാരത്തിനും വിധേയമായാണ് ഫണ്ട് വിനിയോഗം. അർഹരായവർക്ക് താമസം, ഭക്ഷണം എന്നിവക്കും, ഇന്ത്യയിലേക്ക് മടങ്ങുന്നതിനും, ചെറിയ പിഴ തുകകൾ ഒടുക്കുന്നതിനും, മൃതദേഹം നാട്ടിലെത്തിക്കുന്നതിനും വൈദ്യസഹായത്തിനുമെല്ലാം ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നും സഹായം അനുവദിക്കാറുണ്ടെന്ന് ആന്‍റോ ആന്‍റണി എം.പിയുടെ ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.

Minister v Muralidharan says Indian Community Welfare Fund has spent 447 crores to help expatriates

COMMENTS

Wordpress (0)
Disqus ( )