സംസ്ഥാനത്തിന്റെ സർട്ടിഫിക്കറ്റിന് അംഗീകാരം ഇല്ല; പ്രവാസികൾ പ്രതിസന്ധിയിൽ
സംസ്ഥാന സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റിന് അംഗീകാരം ഇല്ലാത്തതിനാൽ ജോലി ചെയ്യുന്ന രാജ്യങ്ങളിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രവാസികൾ
വാക്സിനേഷൻ പൂർത്തിയാക്കി സംസ്ഥാന സർക്കാറിെൻറ സർട്ടിഫിക്കറ്റ് ലഭിച്ച പ്രവാസികൾ പ്രതിസന്ധിയിൽ. സംസ്ഥാന സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റിന് അംഗീകാരം ഇല്ലാത്തതിനാൽ ജോലി ചെയ്യുന്ന രാജ്യങ്ങളിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രവാസികൾ. ജൂൺ ഒന്ന് മുതൽ 13 വരെ രണ്ടാം ഡോസ് എടുത്ത പ്രവാസികൾക്ക് കേരളത്തിെൻറ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.
സംസ്ഥാനം നൽകിയിരുന്ന സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും വാക്സിൻ നൽകുന്ന തീയതിയും ഇല്ലായിരുന്നു. മാത്രമല്ല, ഒന്നാം വാക്സിൻ സംബന്ധിച്ച വിവരങ്ങൾ ഇതിലില്ല. സംസ്ഥാന സർക്കാറിെൻറ ചിഹ്നം അടക്കം രണ്ടാം ഡോസ് വിവരങ്ങൾ മാത്രമാണുള്ളത്.
കേന്ദ്ര സർക്കാറിെൻറ ‘കോവിൻ’ പോർട്ടലിൽ രജിസ്റ്റർ ചെയ്താണ് തുടക്കം മുതൽ വാക്സിൻ പൗരന്മാർക്ക് നൽകിയിരുന്നത്. വിതരണം സുഗമമാക്കാൻ കേരള സർക്കാർ ഇടക്കാലത്ത് ‘kerala.gov.in/vaccination’എന്ന വെബ്സൈറ്റ് തുടങ്ങി. പ്രവാസികൾക്കു പെട്ടെന്ന് രണ്ടാം ഡോസ് ലഭിക്കാൻ ഇത് സഹായമായെങ്കിലും കുരുക്ക് പിന്നീടാണ് വന്നത്. ഇതു പല രാജ്യങ്ങളും സ്വീകരിക്കാതായപ്പോൾ വിവരങ്ങൾ ചേർത്ത് സർട്ടിഫിക്കറ്റ് പരിഷ്കരിച്ചു. അപ്പോഴാണ് സംസ്ഥാന സർക്കാറുകളുടെ സർട്ടിഫിക്കറ്റ് അംഗീകരിക്കാനാവില്ലെന്ന് പല രാജ്യങ്ങളും നിലപാടെടുത്തത്.
അതിനിടെ ‘കോവിൻ’ പോർട്ടലിൽ സംസ്ഥാന സർട്ടിഫിക്കറ്റിന് പകരം കേന്ദ്ര സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ നടപടി ഉണ്ടെങ്കിലും അതിനും കഴിയാത്ത സാഹചര്യവുമുണ്ടായി. രണ്ടു സർട്ടിഫിക്കറ്റും ഒരേ യൂസർ ഐഡിയിൽനിന്ന് അപേക്ഷിച്ചതിനാൽ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് ശ്രദ്ധയിൽപെട്ടതോടെ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറുമായി ഇക്കാര്യം ചർച്ച ചെയ്തു പരിഹരിക്കാമെന്ന് അറിയിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. എന്നാൽ, ഇതുവരെ നടപടി ഉണ്ടാവാത്തതിനാൽ പലരും ജോലി നഷ്ടപ്പെടുന്ന ഭീതിയിലാണുള്ളത്.
expatriates who got vaccine certificates from the state are in crisis