Covaxin | ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന് ശ്രമം തുടരുന്നു: വി. മുരളീധരൻ

കോവാക്സിന് കൂടുതൽ രാജ്യങ്ങളിൽ അംഗീകാരം ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ

Covaxin | ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന് ശ്രമം തുടരുന്നു: വി. മുരളീധരൻ

ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്സിൻ- കോവാക്സിന് കൂടുതൽ രാജ്യങ്ങളിൽ അംഗീകാരം ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ ലോക്സഭയിൽ അറിയിച്ചു.12 ഓളം രാജ്യങ്ങൾ കോവാക്സിൻ അംഗീകരിച്ചിട്ടുണ്ട്. അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം തേടി കോവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്, ലോകാരോഗ്യ സംഘനയെ സമീപിച്ചിട്ടുണ്ടെന്നും ഇതിന്‍റെ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

കൊവിഷീൽഡ് വാക്സിന് അടിയന്തിര ഉപയോഗത്തിന് ലോകാരോഗ്യ സംഘനയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. നിരവധി യൂറോപ്യൻ രാജ്യങ്ങളും കോവിഷീൽഡ് വാക്സിനെ അംഗീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യാത്ര ലക്ഷ്യമിടുന്ന പൗരന്മാരെ സഹായിക്കുന്നതിന്‍റെ ഭാഗമായി 28 ദിവസത്തെ ഇടവേളയിൽ കൊവിഷീൽഡിന്‍റെ രണ്ടാം ഡോസ് എടുക്കാൻ സർക്കാർ സൗകര്യം നൽകുമെമെന്നും മന്ത്രി അറിയിച്ചു.

വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ പരസ്പരം അംഗീകാരത്തിന് ഇന്ത്യ വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ട് വരികയാണ്. വാക്സിൻ എടുത്തവർക്ക് ക്വാറന്‍റീൻ ഇളവുകൾ ചില രാജ്യങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. വാക്സിൻ എടുത്ത രാജ്യാന്തര യാത്രികർക്ക് വിദേശ യാത്രകൾക്ക് പ്രത്യേക പ്രോട്ടോകോളില്ലെന്നും, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും അതത് രാജ്യങ്ങളിലെ പ്രോട്ടോകോളുകളും മാത്രമാണ് ബാധകമെന്നും മന്ത്രി അറിയിച്ചു.

ജിസിസി രാജ്യങ്ങളായ ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിലേക്ക് പോകാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ല.മറ്റു രാജ്യങ്ങൾ ആരോഗ്യ പ്രോട്ടോകോൾ പിൻതുടരുന്നുണ്ട്. ഒട്ടുമിക്ക ജിസിസി രാജ്യങ്ങളും കൊവിഷീൽഡ് വാക്സിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കെ. സുധാകരൻ, ബെന്നിബഹ്നാൻ, ഡോ. അമർ സിങ്, അടൂർ പ്രകാശ്, പി.പി മുഹമ്മദ് ഫൈസൽ തുടങ്ങിയ എം.പിമാരുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു മന്ത്രി.

Attempts are being made to get covaxin recognized in more countries said Minister V Muraleedharan

COMMENTS

Wordpress (0)
Disqus ( )