പ്രവാസികള്‍ക്ക് ആശ്വാസവുമായി UAE; യാത്രാവിലക്കില്‍ നാട്ടില്‍ കുടുങ്ങിയവരുടെ വീസ കാലാവധി നീട്ടി

UAE | ഡിസംബർ ഒന്‍പത് വരെയാണ് കാലാവധി നീട്ടിയത്

പ്രവാസികള്‍ക്ക് ആശ്വാസവുമായി UAE; യാത്രാവിലക്കില്‍ നാട്ടില്‍ കുടുങ്ങിയവരുടെ വീസ കാലാവധി നീട്ടി

പ്രവാസികള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി യുഎഇ. കാലാവധി കഴിഞ്ഞ താമസ വിസക്കാരുടെ വിസ കാലാവധി നീട്ടി നൽകുന്നു. ഡിസംബർ ഒന്‍പത് വരെയാണ് കാലാവധി നീട്ടിയത്.

ജി.ഡി.ആർ.എഫ്​.എയുടെ വെബ്​സൈറ്റ്​ വഴി പരിശോധിച്ചപ്പോഴാണ്​ കാലാവധി നീട്ടിക്കിട്ടിയ വിവരം യാത്രക്കാർ അറിയുന്നത്​. ഇക്കാര്യത്തിൽ ഒൗദ്യോഗിക സ്​ഥിരീകരണം വന്നിട്ടില്ലെങ്കിലും നല്ലൊരു ശതമാനം പ്രവാസികൾക്കും​ വിസ കാലാവധി നീട്ടിക്കിട്ടിയിട്ടുണ്ട്​.

നിലവിൽ ദുബായ് വിസക്കാർക്ക്​ മാത്രമാണ്​ കാലാവധി നീട്ടിക്കിട്ടിയിരിക്കുന്നത്​. അബൂദബി, ഷാർജ ഉൾപെടെ മറ്റ്​ എമിറേറ്റുകളിലെ വിസകളുടെ കാലാവധിയും ഇത്തരത്തിൽ നീട്ടുമെന്ന പ്രതീക്ഷയിലാണ്​ പ്രവാസികൾ. ഇതോടെ പതിനായിരക്കണക്കിന് പ്രവാസി മലയാളികൾക്ക് തീരുമാനം ആശ്വാസമാകും.

uae extended visa of those stranded at home

COMMENTS

Wordpress (0)
Disqus (0 )