ഖത്തറിൽ നിന്നും സൗദിയിലെത്താൻ 250 റിയാൽ മാത്രം; ചെലവ് ചുരുങ്ങിയ യാത്രയുമായി ബസ് സർവീസുകളും

ഇതേ ബസിൽ 350 റിയാൽ മുടക്കിയാല്‍ തിരിച്ച് ദമാമിൽ എത്താൻ സാധിക്കും

ഖത്തറിൽ നിന്നും സൗദിയിലെത്താൻ 250 റിയാൽ മാത്രം; ചെലവ് ചുരുങ്ങിയ യാത്രയുമായി ബസ് സർവീസുകളും

ഖത്തറിൽ നിന്ന് സൗദിയിലേക്കുള്ള കുറഞ്ഞ ചെലവിൽ നടത്തുന്ന ബസ് സർവീസുകൾ പ്രവാസികൾക്ക് ആശ്വാസമാകുന്നു. ദോഹയിൽ നിന്നും സൗദിയിലെ ഹുഫൂഫിലേക്കുള്ള ബസ് സർവീസിനു വെറും 250 റിയാൽ മാത്രമാണു ഈടാക്കുന്നത്. ഇതേ ബസിൽ 350 റിയാൽ മുടക്കിയാല്‍ തിരിച്ച് ദമാമിൽ എത്താൻ സാധിക്കും.

നാലു പേർക്ക് ഒരു കാറിൽ ദമാമിലെത്താൻ സാധിക്കുന്ന കാർ ടാക്സികളും ഇതോടൊപ്പം ലഭ്യമാണ്. കാർ ടാക്സിക്ക് ഒരാൾക്ക് 500 റിയാൽ ആണ് ചെലവ്.

ദോഹയിൽ നിന്ന് സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് ചില സമയങ്ങളിൽ ടിക്കറ്റിനു ഉയർന്ന റേറ്റ് കാണിക്കുന്നതിനാൽ ഖത്തറിൽ 14 ദിവസം കഴിഞ്ഞ് സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുന്നവർക്ക് കര മാർഗമുള്ള ചെലവ് ചുരുങ്ങിയ മാർഗങ്ങൾ വലിയ ആശ്വാസമാണു നൽകുന്നത്.

ഇത്തരത്തിൽ ഖത്തറിലേക്ക് ചുരുങ്ങിയ ചെലവിൽ പോകാൻ സാധിക്കുന്നത് മൊത്തം യാത്രാ ചെലവിൽ വലിയ കുറവ് വരുത്താൻ സഹായകരമായിട്ടുണ്ട്. കര മാർഗം സൗദിയിലെത്താൻ കൂടുതൽ സമയം ആവശ്യമില്ലെന്നതും ആളുകളെ ഇത്തരത്തിലേക്കുള്ള യാത്രിയിലേക്ക് ആകർഷിപ്പിക്കുന്നുണ്ട്.

Low cost bus services from Qatar to Saudi Arabia provide relief to expatriates

COMMENTS

Wordpress (0)
Disqus ( )