ഇനി 12 മുതൽ 18 വയസ്സു വരെയുള്ളവർക്കും ഉംറക്ക്​ അനുമതി; പ്രതിമാസം 20 ലക്ഷം പേർക്ക് വരെ അവസരം

മുഹറം മുതൽ പ്രതിമാസം 20 ലക്ഷം പേർക്ക് ഉംറ നിർവ്വഹിക്കാൻ അവസരമൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി

ഇനി 12 മുതൽ 18 വയസ്സു വരെയുള്ളവർക്കും ഉംറക്ക്​ അനുമതി; പ്രതിമാസം 20 ലക്ഷം പേർക്ക് വരെ അവസരം

മക്ക: 12 നും 18 നും ഇടയിൽ പ്രായമുള്ള ആഭ്യന്തര തീർഥാടകർക്കും ഇനി മുതൽ ഉംറ പെർമിറ്റിനും മദീന സിയാറത്തിനും അപേക്ഷിക്കാമെന്ന് സൗദി ഹാജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. രണ്ട് ഡോസ് വാക്സിനെടുക്കണമെന്ന നിബന്ധന ഈ പ്രായക്കാർക്കും ബാധകമാകും. ഇത് വരെ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് മാത്രമായിരുന്നു ഉംറക്ക് അനുമതി നൽകിയിരുന്നത്.

നിലവിൽ 12 നും 18 നും ഇടയിൽ പ്രായമുള്ള 13,000 ത്തിലധികം പേർക്ക് പെർമിറ്റ് ഇഷ്യു ചെയ്ത് കഴിഞ്ഞതായും ഹജ്ജ് ഉംറ മന്ത്രാലയം പ്രസ്താവിച്ചു. ഉംറ പെർമിറ്റ് തവക്കൽനാ ആപ് വഴിയും ഇഅതമർനാ ആപ് വഴിയും ലഭ്യമാകുമെന്നും ഹജ്ജ ഉംറ മന്ത്രാലയം ഓർമ്മപ്പെടുത്തി.

അതേ സമയം മുഹറം മുതൽ പ്രതിമാസം 20 ലക്ഷം പേർക്ക് ഉംറ നിർവ്വഹിക്കാൻ അവസരമൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രതിദിനം ശരാശരി 60,000 ത്തിൽ പരം പേർക്കായിരിക്കും തീർഥാടനത്തിനു അനുമതി ലഭിക്കുക. ചൊവ്വ മുതൽ വിദേശ തീർത്ഥാടകരും പുണ്യഭൂമികളിൽ ഉംറ തീർഥാടനത്തിനു എത്തിത്തുടങ്ങും.

Umrah pilgrims between the ages of 12 and 18 can now apply for an Umrah permit

COMMENTS

Wordpress (0)
Disqus ( )