Abu Dhabi | അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാം; സേവനം വാട്സാപ് വഴിയും

ഗതാഗത-സുരക്ഷാ പ്രശ്നങ്ങൾ, മഴക്കെടുതികൾ തുടങ്ങിയവ ശ്രദ്ധയിൽപ്പെടുത്താനുള്ള സേവനം 24 മണിക്കൂറും ലഭ്യമാകും

Abu Dhabi | അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാം; സേവനം വാട്സാപ് വഴിയും

Abu Dhabi | അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാനും വിവരങ്ങൾ കൈമാറാനും വാട്സാപ് സൗകര്യമൊരുക്കി ഡിപാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട് (ഡിഎംടി). ഗതാഗത-സുരക്ഷാ പ്രശ്നങ്ങൾ, മഴക്കെടുതികൾ തുടങ്ങിയവ ശ്രദ്ധയിൽപ്പെടുത്താനുള്ള സേവനം 24 മണിക്കൂറും ലഭ്യമാകും.

02 6788888 എന്ന നമ്പർ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ സേവ് ചെയ്ത ശേഷം ഇംഗ്ലിഷിലോ അറബിക്കിലോ ‘ഹലോ’ എന്ന സന്ദേശം അയയ്ക്കുക. തുടർ നടപടിക്രമങ്ങളെക്കുറിച്ചുള്ള നിർദേശങ്ങൾ ലഭിക്കും.

അടിയന്തര ഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പർ: 993. പരാതികളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ലൊക്കേഷൻ മാപ്പും സഹിതം വാട്സാപിൽ വിവരങ്ങൾ കൈമാറാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.

പരാതികളിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിക്കുകയും ചെയ്യും. അബുദാബി, അൽഐൻ, അൽ ദഫ്ര മുനിസിപ്പാലിറ്റികൾ, ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ടേഷൻ സെന്റർ (ഐടിസി) എന്നിവയുടെ വിവിധ സേവനങ്ങൾ ഏകോപിപ്പിക്കുന്ന സ്മാർട് സംവിധാനമാണ് യാഥാർഥ്യമായത്.

Abu Dhabi Department of Municipalities and Transport launches WhatsApp emergency service

COMMENTS

Wordpress (0)
Disqus (0 )