സൗദിയിൽ നിന്ന് പുറത്തേക്ക് പോകാനും 2 ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം; സ്വദേശികൾക്കുള്ള നിബന്ധന പ്രാബല്യത്തിൽ

ഓഗസ്ത് 9 തിങ്കളാഴ്ച മുതൽ നിബന്ധന പ്രാബല്യത്തിൽ വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു

സൗദിയിൽ നിന്ന് പുറത്തേക്ക് പോകാനും 2 ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം; സ്വദേശികൾക്കുള്ള നിബന്ധന പ്രാബല്യത്തിൽ

റിയാദ് : രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യണമെങ്കിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന സ്വദേശികൾക്കുള്ള നിബന്ധന പ്രാബല്യത്തിൽ വന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഓഗസ്ത് 9 തിങ്കളാഴ്ച മുതൽ നിബന്ധന പ്രാബല്യത്തിൽ വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതേ സമയം പ്രസ്തുത തീരുമാനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങളെക്കുറിച്ചും മന്ത്രാലയം വ്യക്തമാക്കി.
സൗദി സെൻട്രൽ ബാങ്ക് അംഗീകരിച്ച സൗദിക്ക് പുറത്ത് നിന്നുള്ള അപകടങ്ങൾ കവർ ചെയ്യുന്ന ഹെൽത്ത് ഇൻഷൂറൻസ് പോളിസി ഉള്ള 12 വയസ്സിനു താഴെയുള്ളവർക്ക് തീരുമാനം ബാധകമാകില്ല.

അതോടൊപ്പം കൊറോണ ബാധിച്ച് ഭേദമായി 6 മാസം കഴിയാത്തവരെയും കൊറോണ ബാന്ധിച്ച് സുഖം പ്രാപിച്ച ശേഷം ഒരു ഡോസ് വാക്സിനെടുത്തവരെയും നിബന്ധനയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

ഡെൽറ്റ വകഭേദത്തിനെ പ്രതിരോധിക്കാൻ രണ്ട് ഡോസ് വാക് സിൻ നിർബന്ധമാണെന്ന പഠന റിപോർട്ടുകൾക്ക് പിറകെയാണു സൗദി നിബന്ധനകൾ കർശനമാക്കിയത്.

You must have received two doses of the vaccine to leave Saudi Arabia

COMMENTS

Wordpress (0)
Disqus ( )