Hamad International Airport | ഹമദ് എയർപോർട്ടിന് ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള രാജ്യാന്തര പുരസ്കാരം

ടോക്കിയോ ഹാനെഡ വിമാനത്താവളത്തിന് രണ്ടാം സ്ഥാനവും സിംഗപ്പൂർ ചംഗി വിമാനത്താവളത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു

Hamad International Airport | ഹമദ് എയർപോർട്ടിന് ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള രാജ്യാന്തര പുരസ്കാരം

Hamad International Airport | ഹമദ് ഇന്റർനാഷനൽ എയർപോർട്ടിന് (എച്ച്ഐഎ) ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള രാജ്യാന്തര പുരസ്കാരം. വിവിധ സേവനങ്ങളിലെ മികവുകൾ പരിഗണിച്ചാണ് സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡിന് അർഹമായത്.

കോവിഡ് പ്രതിരോധ നടപടികളും യാത്രക്കാർക്കുള്ള സേവനങ്ങളും ഏറ്റവും മികച്ച രീതിയിൽ സ്വീകരിച്ചതിനുള്ള അംഗീകാരമാണിതെന്നു സിഒഒ: ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.

കഴിഞ്ഞ 18 മാസത്തിനിടെ രാജ്യാന്തര വ്യോമയാന മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിട്ടും വൻതോതിൽ നിക്ഷേപം നടത്തി യാത്രക്കാരുടെയും ജീവനക്കാരുടെയും ക്ഷേമം ഉറപ്പാക്കാനും വെല്ലുവിളികളെ അതിജീവിക്കാനും കഴിഞ്ഞതായി ചൂണ്ടിക്കാട്ടി. ടോക്കിയോ ഹാനെഡ വിമാനത്താവളത്തിന് രണ്ടാം സ്ഥാനവും സിംഗപ്പൂർ ചംഗി വിമാനത്താവളത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു.

World Best Airport Award for Hamad International Airport

COMMENTS

Wordpress (0)
Disqus ( )