Oman NOC | ഒമാനില്‍ വിസ മാറ്റത്തിൽ ശ്രദ്ധിക്കേണ്ടത്; നിയമത്തിൽ മാറ്റം വരുത്തി തൊഴിൽ മന്ത്രാലയം
Oman NOC | ഒമാനില്‍ വിസ മാറ്റത്തിനുള്ള എന്‍.ഒ.സി നിയമത്തില്‍ വ്യക്തത വരുത്തി തൊഴില്‍ മന്ത്രാലയം
Oman NOC | ഒമാനില്‍ വിസ മാറ്റത്തിനുള്ള എന്‍.ഒ.സി നിയമത്തില്‍ വ്യക്തത വരുത്തി തൊഴില്‍ മന്ത്രാലയം. മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും തൊഴില്‍ മന്ത്രാലയം ഡയറക്ടര്‍മാര്‍ക്ക് അണ്ടർ സെക്രട്ടറി അയച്ച സര്‍ക്കുലറിലാണ് തൊഴില്‍ മാറുന്നതിനുള്ള വിസാ മാറ്റത്തിനായുള്ള എന്‍.ഒ.സിയുടെ കാര്യത്തില്‍ കൃത്യത വരുത്തിയത്. 2021 ജൂലൈ 29നാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
അഞ്ച് കാരണങ്ങള്‍ കൊണ്ട് വിദേശികള്‍ക്ക് തൊഴിലുടമയുടെ അനുമുതി ഇല്ലാതെ പുതിയ വിസയിലേക്ക് മാറാന്‍ സാധിക്കുമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
- തൊഴിലാളിയുടെ വര്‍ക്ക് പെര്‍മിറ്റ് കാലഹരണപ്പെടുകയോ തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത കരാര്‍ അവസാനിക്കുകയോ ചെയ്യുക.
- തൊഴിലുടമ തൊഴിലാളിയെ പിരിച്ചുവിടുക (ഇതിന്റെ രേഖകള്‍ തൊഴിലാളി ഹാജരാക്കണം).
- തൊഴിലാളിയുടെ സേവനം മാറുന്നതിനോ പിരിച്ചുവിടുന്നതിനോ കോടതി വിധി പുറപ്പെടുവിക്കുക.
- കമ്പനിയുടെ പാപ്പരത്തത്തിലോ പിരിച്ചുവിടലിലോ ഉള്ള കോടതി വിധി.
- തൊഴില്‍ കരാറിന്റെ കാലാവധി കഴിയുമ്പോള്‍ മുന്‍ തൊഴിലുടമയുടെ എന്‍.ഒ.സി ഇല്ലാതെ തന്നെ പുതിയ ജോലിയിലേക്ക് മാറാന്‍ ഒമാനിലെ പ്രവാസി തൊഴിലാളിക്ക് സാധിക്കുമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
Ministry of Labour clarifies Oman NOC rules for visa change