ബ്രിട്ടനും വടക്കൻ അയർലൻഡുമായി ധാരണാ പത്രം ഒപ്പുവെച്ചു: വി. മുരളീധരൻ

വിദ്യാർത്ഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരങ്ങൾ പരസ്പരം പ്രയോജനപ്പെടുത്താൻ ബ്രിട്ടൻ, വടക്കൻ അയർലൻഡ് എന്നീ രാജ്യങ്ങളുമായി ഇന്ത്യ ധാരണാ പത്രം ഒപ്പുവെച്ചെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ

ബ്രിട്ടനും വടക്കൻ അയർലൻഡുമായി ധാരണാ പത്രം ഒപ്പുവെച്ചു: വി. മുരളീധരൻ

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരങ്ങൾ പരസ്പരം പ്രയോജനപ്പെടുത്താൻ ബ്രിട്ടൻ, വടക്കൻ അയർലൻഡ് എന്നീ രാജ്യങ്ങളുമായി ഇന്ത്യ ‘മൈഗ്രേഷൻ ആൻ‍ഡ് മൊബിലിറ്റി പാർട്നർഷിപ്പ്’ ധാരണാ പത്രം ഒപ്പുവെച്ചെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ലോക്സഭയിൽ അറിയിച്ചു.

വിദ്യാർത്ഥികൾ (ഉന്നതവിദ്യാഭ്യാസം, ഇന്‍റേൺഷിപ്പ്, പഠനാനന്തര ജോലി), അക്കാദമിക് വിദഗ്ധർ, ഗവേഷകർ, പ്രൊഫഷണലുകൾ തുടങ്ങിയവർക്ക് നിയമാനുസൃതം ഉചിതമായ വിസ ലഭ്യമാക്കുന്നതിനാണ് മെയ് 4 ന് ഒപ്പു വെച്ച ധാരണാ പത്രം പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനു പുറമെ പുതിയ യുവ പ്രൊഫഷണൽ സ്കീം പ്രകാരം പരസ്പരാടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്നുള്ള 3000 യുവ പ്രൊഫഷണലുകൾക്ക് യു.കെയിൽ രണ്ട് വർഷത്തേക്ക് തൊഴിൽ അവസരവും ലഭിക്കും.

അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ലഘൂകരിക്കാനും ധാരണപത്രം വ്യവസ്ഥ ചെയ്യുന്നു. ഇരുരാജ്യങ്ങളിലും അനധികൃതമായി തുടരുന്നവർക്ക് അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനുള്ള സൗകര്യങ്ങളും ധാരണാ പത്രത്തിന്‍റെ അടിസ്ഥാനത്തിൽ സാധ്യമാണ്. സഞ്ജീവ് കുമാർ സിങ്കാരി, പി.വി. മിഥുൻ റെഡ്ഡി, ചന്ദ്രശേഖർ ബെല്ലാന, എം.വി.വി സത്യനാരായണ, ശ്രീധർ കോത്തഗിരി എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.

Minister V Muraleedharan says Britain and Northern Ireland sign MoU regarding indian students issue

COMMENTS

Wordpress (0)
Disqus ( )