Vaccine Passport | വാക്സിൻ പാസ്പോർട്ട് പരിഗണനയിൽ ഇല്ല: വി. മുരളീധരൻ

Vaccine Passport | 'വാക്സിൻ പാസ്പോർട്ട്' പുറത്തിറക്കാൻ വിദേശകാര്യ മന്ത്രാലയം ആലോചിക്കുന്നില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

Vaccine Passport | വാക്സിൻ പാസ്പോർട്ട് പരിഗണനയിൽ ഇല്ല: വി. മുരളീധരൻ

കൊവിഡ് പശ്ചാലത്തിൽ ‘വാക്സിൻ പാസ്പോർട്ട്’ പുറത്തിറക്കാൻ വിദേശകാര്യ മന്ത്രാലയം ആലോചിക്കുന്നില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്സഭയിൽ അറിയിച്ചു. നിലവിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ മാത്രമാണ് യാത്രകൾക്ക് ആവശ്യം. ഇന്ത്യയിൽ നിർമ്മിച്ച വാക്സിന് കൂടുതൽ രാജ്യങ്ങളിൽ അംഗീകാരത്തിന് വിവിധ തട്ടിലുള്ള കരാറുകളുടെ അടിസ്ഥാനത്തിലുള്ള  ശ്രമങ്ങൾ നടത്തിവരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

സമാന രീതിയിൽ മറ്റ് രാജ്യങ്ങളുടെ വാക്സിൻ സർട്ടിഫിക്കറ്റുകളുടെ അംഗീകാരം ഇന്ത്യയും നൽകുമെന്ന്   ലോക്സഭയിൽ രൻജീത് സിങ് ഹിന്ദുറാവു നായ്ക് നിമ്പാൽക്കർ, സുനിൽ കുമാർ സിങ്, അർജ്ജുൻ ലാൽ മീന , പി.പി ചൗധരി എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി വി. മുരളീധരൻ അറിയിച്ചു.

Ministry of External Affairs is not planning to issue a vaccine passport says minister Muraleedharan

COMMENTS

Wordpress (0)
Disqus ( )