London Ontario Malayalee Association | ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 11ന്

London Ontario Malayalee Association | ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 11 ശനിയാഴ്ച്ച സൗത്ത് വേള്‍ഡ് കീസ്റ്റോണ്‍ കോംപ്ലക്‌സില്‍ വെച്ച് നടത്തപ്പെടുന്നു

London Ontario Malayalee Association | ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 11ന്

ലണ്ടന്‍ മലയാളികള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് ലണ്ടന്‍ ഒന്റാരിയോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 11 ശനിയാഴ്ച്ച സൗത്ത് വേള്‍ഡ് കീസ്റ്റോണ്‍ കോംപ്ലക്‌സില്‍ വെച്ച് നടത്തപ്പെടുന്നു.

കോവിഡിന്റെ വിഷമതകള്‍ മൂലം ഒരുമിച്ച് ഒത്തുചേരാനാകാതെ ഓണ്‍ലൈന്‍ ആഘോഷങ്ങളില്‍ മുഴുകിയ, പോയ കാലത്തിന്റെ നൊമ്പരത്തില്‍ അടക്കിവെച്ചിരുന്ന ഊര്‍ജ്ജവുമായി ഒന്റാരിയോ പ്രൊവിന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ മാറ്റുരക്കുന്ന തിരുവാതിര, വടംവലി മത്സരങ്ങള്‍ ലോമ 2021 പൊന്നോണത്തിന് കൂടുതല്‍ മിഴിവേകും.

വിഭവസമൃദ്ധമായ സദ്യയും കൂടാതെ ലണ്ടന്‍ നിവാസികള്‍ക്ക് മാത്രമായി പൂക്കളമത്സരവും നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. കോവിഡ് ഇളവുകള്‍ക്കനുസൃതമായി നടത്തപ്പെടുന്ന ലോമ 2021 പൊന്നോണത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ്, പ്രൈസ് മണി, രജിസ്‌ട്രേഷന്‍ അനുബന്ധമായ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ എല്ലാവരോടുമായി പങ്കുവെക്കുന്നതാണെന്നും ടീം ലോമ അറിയിച്ചു.

London Ontario Malayalee Association celebrating Onam on September 11th

COMMENTS

Wordpress (0)
Disqus (0 )