MASCA | ബലിപെരുന്നാളിനോട് അനുബന്ധിച്ച് മാസ്ക മെംബേഴ്സ് മീറ്റ് സംഘടിപ്പിച്ചു
അജ്മാൻ: ബലിപെരുന്നാളിനോട് അനുബന്ധിച്ച് മെംബേഴ്സ് മീറ്റ് സംഘടിപ്പിച്ച് മലയാളി ആർട്സ് ആന്‍ഡ് സ്പോർട്സ് കള്‍ച്ചറല്‍ സെന്‍റർ. അജ്മാനിലെ റിയല്‍ സെന്‍റർ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ഷാർജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇപി ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ മാസ്ക ചെയർമാന്‍ ബിബി ജോണ്‍ അധ്യക്ഷത വഹിച്ചു.
സത്താർ മാമ്പ്ര സ്വാഗതം ആശംസിച്ചു. യുഎഇയിലെ സാമുഹ്യ പ്രവർത്തന രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ അഷ്റഫ് താമരശേരി, പ്രവാസി ഇന്ത്യ യുഎഇ പ്രസിഡണ്ട് അബുലൈസ് തുടങ്ങിയവർ ആശംസകള്‍ അറിയിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ മാസ്ക അംഗങ്ങളുടെ മക്കളെ ചടങ്ങില്‍ ആദരിച്ചു. പരിപാടിയില്‍ മെഹർജാന്‍ സൂപ്പർ സിക്സ് എന്ന പേരില്‍ മാപ്പിളപ്പാട്ട് മഹോത്സവവും സംഘടിപ്പിച്ചു.
യുഎഇയില്‍ പുതുതായി രൂപീകരിച്ച ‘കട്ടന്‍ചായ’ എന്ന മ്യൂസിക് ബാന്‍ഡിന്‍റെ ലോഗോ പ്രകാശനം മാസ്ക ചെയർമാന്‍ ബിബി ജോണ്‍ നിർവഹിച്ചു. ബാന്‍ഡിന്‍റെ ആദ്യ പരിപാടിയും മെംബേഴ്സ് മീറ്റില്‍ അവതരിപ്പിച്ചു. വരും ദിനങ്ങളില്‍ യുഎഇയിലെ വേദികളില്‍ ‘കട്ടന്‍ചായ’ ബാന്‍ഡ് വിസ്മയം തീർക്കുമെന്ന് കോർഡിനേറ്റർ നിഷാദ് തിരുമല അറിയിച്ചു. 200 ഓളം പേർ പങ്കെടുത്ത പരിപാടിയില്‍ മാസ്ക വളന്‍റയർ സിറു സിറാജ് നന്ദി അറിയിച്ചു.
MASCA Members Meet was organized in Ajman