‘ആന’ പ്രശ്നമാകും; പ്രവാസികളുടെ വാക്സിൻ സർട്ടിഫിക്കറ്റിൽ ആശങ്ക തീരുന്നില്ല

ആനയുടെ ചിഹ്നമുള്ള കേരളത്തിന്റെ സർട്ടിഫിക്കറ്റ് പല രാജ്യങ്ങളിലും പരിഗണിക്കാത്തതാണ് കാരണം

‘ആന’ പ്രശ്നമാകും; പ്രവാസികളുടെ വാക്സിൻ സർട്ടിഫിക്കറ്റിൽ ആശങ്ക തീരുന്നില്ല

കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിനെ ചൊല്ലിയുള്ള പ്രവാസികളുടെ പ്രശ്നം തീരുന്നില്ല. അശോക സ്തംഭമുള്ള കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് കിട്ടാതെ പ്രവാസികൾ ദുരിതത്തിൽ ആയിരിക്കുകയാണ്. ആനയുടെ ചിഹ്നമുള്ള കേരളത്തിന്റെ സർട്ടിഫിക്കറ്റ് പല രാജ്യങ്ങളിലും പരിഗണിക്കാത്തതാണ് കാരണം. ഒന്നാംഡോസ് കോവിൻ പോർട്ടൽ വഴിയും രണ്ടാംഡോസ് സംസ്ഥാന സർക്കാരിന്റെയും എടുത്തവർക്കാണ് പ്രശ്നം.

ഡോസ് പൂർത്തീകരിച്ചു എന്ന ഇന്ത്യാ സർക്കാരിന്റെ അശോകസ്തംഭമുള്ള വാക്സിൻ സർട്ടിഫിക്കറ്റ് കിട്ടാത്തതാണ് ഇവരുടെ യാത്ര മുടക്കുന്നത്. എന്നാൽ, ചില രാജ്യങ്ങളുടെ ആപ്പിൽ കേരളത്തിന്റെ ക്യു.ആർ. കോഡുള്ള സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നുമുണ്ട്. ജൂണിൽ വാക്സിൻ എടുത്തവർക്ക് സർട്ടിഫിക്കറ്റ് നൽകാൻ അനുമതിയില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ഇതിൽ സർക്കാർതലത്തിൽ നിർദേശം വന്നാലേ സാങ്കേതികക്കുരുക്ക് പരിഹരിക്കാനാകൂ.

പ്രവാസികളുടെ കോവിഡ് സർട്ടിഫിക്കറ്റ് വിഷയത്തിൽ ആകെ ആശയക്കുഴപ്പമാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. വിവിധ സർട്ടിഫിക്കറ്റുകളാണ് അവർ ആവശ്യപ്പെടുന്നത്. ഏതുസർട്ടിഫിക്കറ്റാണ് വിദേശത്ത് പോകാൻ വേണ്ടതെന്ന് പലർക്കും അറിയില്ല. ചിലർക്ക് സർട്ടിഫിക്കറ്റിൽ ഒപ്പും സീലും വേണം. കോവിൻ പോർട്ടലിൽനിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റുമായി ജില്ലാ മെഡിക്കൽ ഓഫീസറുടെ ഒപ്പ് വാങ്ങേണ്ടുന്ന ആവശ്യമില്ല. ഇലക്‌ട്രോണിക് സർട്ടിഫിക്കറ്റ് ആയതിനാൽ സംസ്ഥാന സർക്കാരിന്റെ സർട്ടിഫിക്കറ്റിനും വേറെ ഒപ്പും സീലും വേണ്ടാ.

problem of expatriates regarding covid vaccine certificate is in trouble

COMMENTS

Wordpress (0)
Disqus (0 )