പ്രവാസികളുടെ മടക്കയാത്രയിൽ ആശങ്ക; പ്രവാസി സംഘം ധർണ്ണ നടത്തി

പ്രവാസികളുടെ മടക്കയാത്രയിൽ ആശങ്ക; പ്രവാസി സംഘം ധർണ്ണ നടത്തി

നെടുമ്പാശേരി: മഹാമാരി കാലത്ത് നാട്ടിൽ എത്തി തിരിച്ച് പോകാൻ കഴിയാത്ത പ്രവാസികളുടെ മടക്കയാത്രയ്ക്ക് കേന്ദ്ര സർക്കാരിൻ്റെ അടിയന്തിര നടപടി ആവശ്യപ്പെട്ട് കേരള പ്രവാസി സംഘം നെടുമ്പാശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

കുന്നുകര പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ സംഘം ജില്ലാ പ്രസിഡൻറ് ഇ ഡി ജോയി ഉദ്ഘാടനം ചെയ്തു. പി സി സോമശേഖരൻ അധ്യക്ഷനായിരുന്നു. പി ജെ അനൂപ് സ്വാഗതം പറഞ്ഞു. പി പി സാജു, ടി ജെ ജോഷി, കെ എ ഹരിദാസ് സമദ് വയൽക്കര എന്നിവർ സംസാരിച്ചു.

Kerala Pravasi Sangham led by Nedumbassery Area Committee staged a protest dharna demanding immediate action by the Central Government for the return journey of Pravasi.

COMMENTS

Wordpress (0)
Disqus ( )