യുഎഇയില്‍ ഇന്ന് 952 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
പുതിയ രോഗികളെ കണ്ടെത്തിയത് പുതിയതായി നടത്തിയ 3,14,683 കോവിഡ് പരിശോധനകളിൽ നിന്നാണ്. | 952 Covid confirmed cases in the UAE today

അബുദാബി: ഇന്ന് യു എ ഇയിൽ കോവിഡ് സ്ഥിരീകരിച്ചത് 952 പേർക്ക്. ആരോഗ്യ – പ്രതിരോധ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന 1,269 പേർ സുഖം പ്രാപിച്ചു. ഇന്ന് കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന രണ്ടു പേർ കൂടി മരിച്ചു.
പുതിയ രോഗികളെ കണ്ടെത്തിയത് പുതിയതായി നടത്തിയ 3,14,683 കോവിഡ് പരിശോധനകളിൽ നിന്നാണ്. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് ഇതുവരെ യു എ ഇയിൽ ആകെ 7,25,192 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആകെ രോഗം സ്ഥിരീകരിച്ചവരിൽ 7,15,104 പേർ രോഗമുക്തരാകുകയും 2050 പേർ മരണപ്പെടുകയും ചെയ്തു. നിലവിൽ രാജ്യത്ത് 8038 കോവിഡ് രോഗികളാണ് ഉള്ളത്.
952 Covid confirmed cases in the UAE today