യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് മൂന്നു മരണം; 321 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

321 പേർക്കാണ് യു എ ഇയിൽ പുതിയതായി ഇന്ന് കോവിഡ് ഇന്ന് സ്ഥിരീകരിച്ചത്. | 321 new covid cases reported in UAE

യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് മൂന്നു മരണം; 321 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യു എ ഇയിൽ കോവിഡ് ബാധിച്ച് മൂന്നുപേർ മരിച്ചു. 321 പേർക്കാണ് യു എ ഇയിൽ പുതിയതായി ഇന്ന് കോവിഡ് ഇന്ന് സ്ഥിരീകരിച്ചത്. അതേസമയം, 393 പേർ രാജ്യത്ത് രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിൽ 3,27,300 കൊവിഡ് പരിശോധനകളാണ് യു എ ഇയിൽ നടത്തിയത്. ഇതിൽ നിന്നാണ്
പുതിയ രോഗികളെ കണ്ടെത്തിയത്. ഇതു വരെയുള്ള കണക്കുകള്‍ അനുസരിച്ച് ആകെ 7,34,596 പേര്‍ക്ക് യു എ ഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,26,806 പേര്‍ രോഗമുക്തരായി. 2,089 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ആകെ മരണപ്പെട്ടത്.

നിലവില്‍ യു എ ഇയിലുള്ളത് 5,781 കോവിഡ് രോഗികളാണ്. 19.7 ദശലക്ഷം കോവിഡ് പരിശോധനകള്‍ ഇതുവരെ യു എ ഇയില്‍ നടത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

321 new covid cases reported in UAE

COMMENTS

Wordpress (0)
Disqus (0 )